Sthuthichu padam mahipanavane

Malayalam Hymn

Sthuthichu padam mahipanavane

Sthuthichu padam mahipanavane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിച്ചുപാടാം മഹിപനവനെ മഹത്വപൂർണ്ണനാം ത്രിയേക നാഥനെ 1 രക്ഷയുടെ പ്രത്യാശയുമണിഞ്ഞ് രക്ഷകനേശുവിൻ നാമവും ധരിച്ച് ആത്മവരങ്ങളാൽ അലംകൃതരായി നാം ആത്മനാഥനെ പാടി സ്തുതിക്കാം;- 2 നന്ദി നിറഞ്ഞവരായ് അവൻ ചെയ്തതാം നന്മകളോരോന്നായോർത്തു നിരന്തരം ആദിപിതാക്കന്മാർ ആരാധിച്ചതുപോൽ മോദമോടാത്മവിൽ പാടി സ്തുതിക്കാം-... 3 രക്ഷകനായ് പരിപാലകനായാത്മ ദായകനായ് സൗഖ്യമേകും യഹോവയായ് നിത്യവും നമ്മെ വഴിനടത്തിടുന്ന സ്തുത്യനാം യാഹിനെ പാടി സ്തുതിക്കാം-... 4 സ്വർഗ്ഗ സന്തോഷത്തിന്നുറവയിൽ നിന്നും നിത്യവും പാനംചെയ്താനന്ദിപ്പതിനായ് അവൻ നമ്മിലും നാമവനിലുമായതാം നിസ്തുല ബന്ധത്തിനായി സ്തുതിക്കാം-... 5 ഇത്ര സൗഭാഗ്യം പകർന്ന പരാപരൻ എത്രയും വേഗം വരുന്നു തൻ കാന്തയ്ക്കായ് അവൻ വരുമ്പോൾ അവനോടു സദൃശരായ് തീർന്നിടും നാം എന്ന ഭാവിപ്രത്യാശയ്ക്കായ്;-

Related Songs