Sthuthichu padidam anudinavum

Malayalam Hymn

Sthuthichu padidam anudinavum

Sthuthichu padidam anudinavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്തുതിച്ചു പാടിടാം അനുദിനവും ക്രൂശിതനായ യേശുവിനെ സ്തുതിക്കു യോഗ്യനായവനെ നാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാം ആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെ ആനന്ദമായ് പരമാനന്ദമായ് നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽ നാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോം 2 കൺമണിപോൽ നമ്മെ കാത്തിടുന്ന അൻപേറും രക്ഷകൻ നമുക്കില്ലയോ ശത്രുവിൻ കൈകളിൽ വീണിടാതെ കർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു;- 3 അഗ്നിയിൽ കൂടെ നാം നടന്നാലും ആഴിയിൽ കൂടെ നാം കടന്നാലും ശോധന പലതും പെരുകീടിലും ജയമായ് അവൻ നമ്മെ നടത്തീടുന്നു;- 4 നിത്യമായ് ജീവൻ നൽകിടുവോൻ മേഘത്തിൽ താൻ വരും ദൂതരുമായ് കോടാനുകോടി യുഗങ്ങളായി കർത്തനോടുകൂടെ വാണിടാമെ;-

Related Songs