Orkkunnu natha anudinavum nine

Malayalam Hymn

Orkkunnu natha anudinavum nine

Orkkunnu natha anudinavum nine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഓർക്കുന്നു നാഥാ അനുദിനവും നിന്നെ ഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നും ഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെ ഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെ നന്മകൾ നൽകിയെൻ നാളുകൾ ധന്യമായ് നല്ലവൻ നിൻ ദാനമനവധിയായ് നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടും നാളെയും ഇന്നും എന്നായുസെല്ലാം 2 ഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടും ഉയിരോടുണർത്തിയ ഉന്നതന് ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ് ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;- 3 കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടും കൂടവെ ഉള്ളവൻ പിരിയാ മിത്രം കൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽ കൂടെ നിന്നിടും കർത്തനെന്നും;- 4 സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടും സകലവും തന്നവൻ നീ ധന്യനാം സൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേ സർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ;-

Related Songs