Malayalam Hymn
Nin padam gathiye ennaalum sthuthiye
Nin padam gathiye ennaalum sthuthiye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ
നിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേ
ദിവ്യ സ്നേഹമുള്ളിൽ വന്നല്ലോ
2 പരിശുദ്ധനെ പരാപരനെ
ഗുരുവെ കൃപയിൻ വരമരുൾക
തേടിയതാൽ കണ്ടു നിന്നെ പാടുവാൻ
പാട്ടുകൾ തന്നെനിക്കു
3 പുതുഎണ്ണയാൽ പുതുബലത്താൽ
പുതുകൃപയും പുതുഗീതവും
നൽകി നിത്യം നടത്തുന്നെന്നെ
പുതിയതാം ശാലേമിൽ ചേരും വരെ
4 ഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു
അരികിലണച്ചു നടത്തിയെന്നെ
ദേശമെങ്ങും അലഞ്ഞിടാതെ
തീവ്രമായ് വന്നെന്നെ താങ്ങിയല്ലോ
5 ഫലം തരും നൽമുന്തിരി നീ
കൊമ്പായടിയൻ ചേർന്നു നിൽക്കും
വെടിപ്പാക്കും നീ ചെത്തിയെന്നെ
കർത്തനെ നിത്യവും പരിപാലിക്കും
6 എന്നരുമനാഥനെയെൻ ജീവനെ
ദിവ്യനായകനെ
സ്നേഹിക്കുന്നേ യേശുവെ നിൻ
സ്നേഹമുഖമെന്നു കണ്ടീടുമോ
7 പരിപൂർണ്ണമായ് പുകഴിടമായ്
പരിപാവനമാം കൊടുമുടിയിൽ
വേഗമായ് ഞാൻ ചേർന്നിടുമേ
സീയോനെ വാഞ്ഛയായ് കാത്തിടുന്നേ