Malayalam Hymn
Padam jaya jaya padam jaya jaya
Padam jaya jaya padam jaya jaya lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാടാം ജയ ജയ പാടാം ജയ ജയ
മൂന്നാം നാൾ ഉയർത്ത ജയാളിക്ക്
പാടാം ജയ ജയ, പാടാം ജയ ജയ
പൊളിച്ച മന്ദിരം പണിതവന്
പാടാം ജയ ജയ, പാടാം ജയ ജയ
മൃത്യുവെ ജയിച്ച കർത്താവിന്
പാടാം ജയ ജയ, പാടാം ജയ ജയ
രാജാധി രാജാവിന്
1 മുപ്പത്തി മൂന്നര തിരുവയസ്സിൽ,
വിസ്മയമായി ലോകർ മുന്നിൽ,
ഉയർപ്പിൻ ശക്തിയാൽ പുറത്തുവന്ന
നാഥന് പാടാം ജയ ജയ...
2 മൂന്നൂറു കാശ് വിലയുള്ള,
തൈലവുമായി തൃപാദേ,
സേവിച്ച മറിയയെ തേടിവന്ന,
നാഥന് പാടാം ജയ ജയ ... പാടാം ജയ...
3 മൂന്ന് വട്ടം കർത്താവിനെ,
തള്ളിപ്പറഞ്ഞ പത്രോസിനെ,
പാറ്റിക്കളയാൻ അനുവദിക്കാഞ്ഞ
നാഥന് പാടാം ജയ ജയ...
4 മുപ്പതു വെള്ളിക്കാശിന്
നാഥനെ ഒറ്റിയ യൂദായുടെ
ജനനത്തെ ഓർത്തു അനുതപിച്ച
നാഥന് പാടാം ജയ ജയ ... പാടാം ജയ ജയ...