Padam padam urachu naam

Malayalam Hymn

Padam padam urachu naam

Padam padam urachu naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;- 2 പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേ പാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;- 3 പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേ ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;- 4 സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്റെ ക്രൂശതിൽ സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;- 5 ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;- 6 പീഢകൾ നടുവിലും പാലനം ചെയ്തിടുമേ പാവനാത്മദായകൻ പാരിലേശു നായകൻ;- 7 ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്റെ ശക്തിയാൽ ലഭ്യമാകുമേവർക്കും തന്റെ പോർ ചെയ്തീടുവാൻ;- 8 സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലം രക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം

Related Songs