Bhayam lesham vendiniyum mama

Malayalam Hymn

Bhayam lesham vendiniyum mama

Bhayam lesham vendiniyum mama lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഭയം ലേശം വേണ്ടിനിയും മമ യേശു എൻ അഭയം വൻ തുമ്പ നേരത്തിലും യേശു താൻ എന്നോടിരിക്കും 1 കണ്മണിപോലെന്നെ സൂക്ഷിച്ചു ഉള്ളം കൈയ്യിലെന്നെ വരച്ചു പരനറിയാതെ ഒന്നും വന്നതില്ല തിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം... 2 കർത്തനോടൊത്തു ഞാൻ നടന്നു നിത്യ ശാന്തിയെന്നിൽ പകർന്നു വെളിപ്പാടിനാൽ ദിനവും-വിശുദ്ധമാം വഴികളിൽ നയിച്ചിടുമേ;- ഭയം... 3 കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലും യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും ഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽ ജയഭേരി മുഴക്കിടുമേ;- ഭയം... 4 എത്രയോ അത്ഭുത നന്മകൾ കർത്തൻ ചെയ്തതു നിനച്ചിടുകിൽ ഇതുവരെ ശുഭമായ് നടത്തിയോൻ ഇനിമേലും നടത്തിടുമേ;- ഭയം...

Related Songs