Malayalam Hymn
Vithacheeduka nam swargathine vitham
Vithacheeduka nam swargathine vitham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വിതച്ചീടുക നാം സ്വർഗ്ഗത്തിന്റെ വിത്താം
ക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽ
ആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനേയും-തക്ക കാലത്തിൽ
കൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചും
കറ്റകൾ ചുമന്നു-കൊണ്ടുവന്നിടും
2 വിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനം
ഒരുനാളും വ്യർത്ഥം-അല്ല ആകയാൽ
എന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻ
വിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ;-
3 വിതെച്ചീടുക നാം-വർദ്ധനയെ ദൈവം
നൽകും സർവ്വനേരം-തൻവൻശക്തിയാൽ
വേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണം
ചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ;-
4 വിതച്ചീടുക നാം-തടസ്സം അനേകം
സാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽ
തളർന്നുപോകാതെ-സ്നേഹവും വിടാതെ
നിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ;-
5 വിതെച്ചീടുക നാം-വിതെക്കുന്ന കാലം
അവസാനിച്ചീടും എത്ര വേഗത്തിൽ
ഇപ്പോൾ വിതെക്കാതെ-ഇരുന്നാൽ കൊയ്യാതെ
രക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ;-
6 വിതച്ചീടുക നാം-ദിവ്യസമാധാനം
മുളെച്ചീടുവോളം ശൂന്യദേശത്തിൽ
മരുഭൂമി കാടും-ഉത്സവം കൊണ്ടാടും
പർവ്വതങ്ങൾ പാടും-ദൈവ തേജസ്സിൽ;-