Thirukkarathaal thiruhitham pol

Malayalam Hymn

Thirukkarathaal thiruhitham pol

Thirukkarathaal thiruhitham pol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുക്കരത്താൽ തിരുഹിതം പോൽ അവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ് 1 ക്ഷാമങ്ങൾ വസന്തകളേറിടിലും ദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നു ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു... 2 ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ കരം പിടിച്ചവനെന്നെ നടത്തീടുന്നു ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു... 3 പറന്നീടാൻ മനമേറെ വെമ്പിടുന്നേ എന്റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻ പ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു... 4 കാഹളധ്വനിയോടെ വന്നീടുമേ അവൻ എന്നെയും മേഘത്തിൽ ചേർത്തിടുവാൻ ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...

Related Songs