Swargeeya pithave nin thiruhitham

Malayalam Hymn

Swargeeya pithave nin thiruhitham

Swargeeya pithave nin thiruhitham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ നിൻഹിതം ചെയ് തോനാം നിൻ സുതനെപ്പോലെ ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ വന്നീടുന്നേ ഞാനിന്നു മോദമായ് എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനേ അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണേ 2 നന്മയും പൂർണ്ണപ്രസാദവുമുള്ള നിൻഹിതമെന്തെന്നു ഞാനറിയുവാൻ എൻ മനം പുതുക്കി മാറിടുന്നു നിത്യം നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;- 3 ഞാനവനുള്ളം കയ്യിലിരിക്കയാൽ ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം തൻ ഹിതമാണെന്നു ഞാനറിയുന്നു;- 4 എൻ തലയിലെ മുടികളുമെല്ലാം നിർണ്ണയമവനെണ്ണിയറിയുന്നു ഒന്നതിൽ നിലത്തു വീണിടണമെങ്കിൽ ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;- 5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ പൂർണ്ണ സഹിഷ്ണത ഏകണേ പ്രിയാ;- 6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു വേല തികയ്ക്കുന്നതെന്റെ ആഹാരം;- 7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-

Related Songs