Swarga pithave nin priya

Malayalam Hymn

Swarga pithave nin priya

Swarga pithave nin priya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ് ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരിക 1 നിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2) ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2);- സ്വർഗ്ഗ… 2 ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2) സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2);- സ്വർഗ്ഗ… 3 തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2) നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2);- സ്വർഗ്ഗ… 4 സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2) നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2);- സ്വർഗ്ഗ…

Related Songs