Malayalam Hymn
Parama pithave namaskaaram
Parama pithave namaskaaram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പരമ പിതവെ നമസ്കാരം
ദൈവ കുമാരാ നമസ്കാരം
പരിശുദ്ധാത്മാവേ നമസ്കാരം
ത്രിയേക ദൈവമേ നമസ്കാരം
2 പരമ പിതാവേ നമസ്കാരം
പരിശുദ്ധ പരനേ നമസ്കാരം
തിരുവചനത്താൽ സകലവും ചെയ്ത
വല്ലഭ ദേവാ നമസ്കാരം;-
3 ദേവ കുമാരാ നമസ്കാരം
നീതി ദിവാകരാ നമസ്കാരം
ധരണിയിൽ നരനായവതരിച്ചവനാം
ദിവ്യരക്ഷാകരാ നമസ്കാരം;-
4 പരിശുദ്ധാത്മാവേ! നമസ്കാരം
പരമ സത്ഗുരുവേ നമസ്കാരം
അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും
ആശ്വാസപ്രദനേ നമസ്കാരം;-
5 ത്രിയേക ദൈവമേ! നമസ്കാരം
സർവ്വ ലോകാധിപാ നമസ്കാരം
ദേവാധിദേവാ ദിവ്യ ദയാലോ
സ്തോത്രം സദാ തവ നമസ്കാരം;-