Abba pithave ange munnil

Malayalam Hymn

Abba pithave ange munnil

Abba pithave ange munnil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അബ്ബാ പിതാവേ അങ്ങേ മുന്നിൽ അടിയാനെ പൂർണ്ണമായ്‌ സമർപ്പിക്കുന്നേ(2) കുറ്റങ്ങളോടെയും കുറവുകളോടെയും എന്നേ സ്നേഹിച്ച എന്റെ യേശുനാഥാ(2) 1 അല്ലൽ അറിയാതെ ജീവിച്ച നാളിൽ അഴലുകൾ ഇല്ലാത്ത ജീവിത വഴിയിൽ(2) അറിഞ്ഞില്ല ഞാനെൻ പിതാവിന്റെ സ്നേഹം അരുതാത്ത വഴിയിലൂടകന്നു ഞാൻ അകന്നങ്ങു പോയ്‌(2);- അബ്ബാ പിതാവേ... 2 പാപത്തിൻ മരണ വഴിയതിൽ നിന്നും ഘോര പിശാചിൻ പിടിയതിൽ നിന്നും(2) വീണ്ടെടുത്തെന്നെ എൻ കരുണാമയനവൻ നിത്യ ജീവൻ തന്നു നേർവഴി നടത്തിടുന്നൂ(2);- അബ്ബാ പിതാവേ... 3 നീർതുള്ളി തേടുന്ന വേഴാമ്പൽ പോലെ നീർത്തോടു തേടും ഇളമാനിനെപോൽ(2) പ്രിയനോരുക്കീടും പിതാവിന്റെ ഭവനത്തിൽ പ്രിയനോട് ചേർന്നിടും നാളിനായ് കാത്തിടുന്നേ(2);- അബ്ബാ പിതാവേ...

Related Songs