Malayalam Hymn
Pithave ange ennum aaradhikkunnu
Pithave ange ennum aaradhikkunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പിതാവേ അങ്ങേ എന്നും ആരാധിക്കുന്നു
യേശുവേ അങ്ങേ എന്നും ആരാധിക്കുന്നു(1)
പരിശുധാത്മാവാം എന്റെ ദൈവമേ
അങ്ങേ എന്നും ആരാധിക്കുന്നു(2)
ആരാധിക്കുന്നു ആരാധിക്കുന്നു
അങ്ങേ എന്നും ആരാധിക്കുന്നു(2)
മകനായ് മാറ്റിയെന്നെ മഹൽസ്നേഹത്തിൽ
പ്രിയനായ് പോറ്റിയെന്നെ പ്രിയൻ സ്നേഹത്തിൽ(2)
രാജപുരോഹിതരാക്കിടുന്ന
അങ്ങേ എന്നും ആരാധിക്കുന്നു(2);- ആരാധിക്കുന്നു...
ദാഹത്താൽ ഈ മരൂവിൽ തളർന്നിടുമ്പോൾ
ഭാരത്താൽ നീറി മനം പുകഞ്ഞിടുമ്പോൾ(2)
ഹാഗാറിൻ കരച്ചിൽ കേൾക്കും ദൈവം
എനിക്കായ് വഴി തുറക്കും(2) ;- ആരാധിക്കുന്നു...
നന്മകൾ തന്നു നിത്യം നടത്തിയെന്നേ
തിന്മയിൽ നിന്നുമെന്നെ കാക്കുന്നവൻ (2)
അത്ഭുത വഴിയെനിക്കായ് തുറന്ന
അങ്ങേ എന്നും ആരാധിക്കുന്നു(2) ;- ആരാധിക്കുന്നു...