Aaradhikkunnu njangal threyeka

Malayalam Hymn

Aaradhikkunnu njangal threyeka

Aaradhikkunnu njangal threyeka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിക്കുന്നു ഞങ്ങൾ ത്രീയേക ദൈവമേ ആരാധിക്കുന്നു ഞങ്ങൾ പാവന സന്നിധിയിൽ ഹല്ലേലുയ്യാ... ഹല്ലേലുയ്യാ ഹല്ലേലുയ്യാ... ഹല്ലേലുയ്യാ നീർചോല തേടിടും മാൻപേടപോലവേ ഉള്ളങ്ങൾ ദാഹിക്കുന്നു സന്നിധേ ചേരുവാൻ സ്വർഗ്ഗീയ സൈന്യങ്ങൾ സന്തതം വാഴ്ത്തിടും സ്രഷ്ടാവിൻ മാഹാത്മ്യങ്ങൾ സാദരം വാഴ്ത്തും ഞങ്ങൾ അനുതാപം കൈക്കൊള്ളും അപരാധങ്ങൾ ക്ഷമിക്കും അനുപമദിവ്യ സ്നേഹം ആദരാൽ വാഴ്ത്തും ഞങ്ങൾ വചനത്തിൻ ശക്തിയാലും ശുദ്ധാത്മജ്ഞാനത്താലും അന്ത്യത്തോളം പാലിക്കും തിരുനാമം വാഴ്ത്തും ഞങ്ങൾ

Related Songs