Malayalam Hymn
Njangal aaradhikkunnu yeshuve
Njangal aaradhikkunnu yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങെ ആരാധിക്കുന്നു(2)
നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ (2)
ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നേ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ;- നീ...
ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ;- നീ...