Malayalam Hymn
Thirukkarathaal vahichu enne thiru
Thirukkarathaal vahichu enne thiru lyrics · Malayalam Christian Song · Video
The HymnalKey of F
0 plays
Lyrics
തിരുക്കരത്താൽ വഹിച്ചു എന്നെ
തിരുഹിതംപോൽ നടത്തേണമേ
കുശവൻ കയ്യിൽ കളിമണ്ണു ഞാൻ
അനുദിനം നീ പണിയേണമേ
1 നിൻ വചനം ധ്യാനിക്കുമ്പോൾ
എൻ ഹൃദയം ആശ്വസിക്കും
കൂരിരുളിൻ താഴ്വരയിൽ
ദീപമതായ് നിൻമൊഴികൾ;-
2 ആഴിയതിൽ ഓളങ്ങളാൽ
വലഞ്ഞിടുമ്പോൾ എൻ പടകിൽ
എന്റെ പ്രിയൻ യേശുവുണ്ട്
ചേർന്നിടുമേ ഭവനമതിൽ;-
3 അവൻ നമുക്കായ് ജീവൻ നൽകി
ഒരുക്കിയല്ലോ വലിയ രക്ഷ
ദൃഷ്ടികളാൽ കാണുന്നു ഞാൻ
സ്വർഗ്ഗകനാൻ ദേശമത്;-