Malayalam Hymn
Athiraavile thiru sannadhi anayunnoru
Athiraavile thiru sannadhi anayunnoru lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാൻ
കൃപയരുൾക യേശുപരനേ
1 രജനീയതിലടിയാനെ നീ സുഖമായ്
കാത്ത കൃപയ്ക്കായ്
ഭജനീയ! നിൻ തിരുനാമത്തിന്നനന്തം
സ്തുതി മഹത്ത്വം;-
2 എവിടെല്ലാമീ നിശയിൽ മൃതി
നടന്നിട്ടുണ്ട് പരനേ
അതിൽ നിന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്കേ;-
3 നെടുവീർപ്പിട്ടു കരഞ്ഞിടുന്നു
പല മർത്യരീ സമയേ
അടിയന്നുള്ളിൽ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി നിനക്കേ;-
4 കിടക്കയിൽ വച്ചരിയാം
സാത്താനടുക്കാതിരിപ്പതിന്നെൻ
അടുക്കൽ ദൂതഗണത്തെ
കാവലണച്ച കൃപയനൽപ്പം;-
5 ഉറക്കത്തിനു സുഖവും തന്നെൻ
അരികേ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്ത്വം;-
6 അരുണൻ ഉദിച്ചുയർന്നിക്ഷി-
തിദ്യുതിയാൽ വിളങ്ങിടുംപോൽ
പരനേയെന്റെയകമേ
വെളിവരുൾക തിരുകൃപയാൽ;-