Kunjattin thiru rakthathal njan shudhanay

Malayalam Hymn

Kunjattin thiru rakthathal njan shudhanay

Kunjattin thiru rakthathal njan shudhanay lyrics · Malayalam Christian Song · Video

The Hymnal
Key of F#
0 plays
WhatsApp

Lyrics

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്തീർന്നു തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2) മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതിനാൽ സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും;- ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2) ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക് ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല പ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നു ദൂതന്മാരുടെ മദ്ധ്യത്തിൽ;- എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നു ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2) നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടും രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ കോടികോടി യുഗങ്ങളായി;- മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും എൻക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോൾ(2) നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ എൻശത്രുവിന്നത് എടുപ്പാൻ പാടില്ല ആനന്ദം കൂടിടും സാനന്ദം പാടിടും ശ്രീയേശു രാജൻ മുമ്പാകെ;-

Related Songs