Oru manassode orungi

Malayalam Hymn

Oru manassode orungi

Oru manassode orungi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം മണവാളനേശുവിൻ വരവിനായി വരുന്ന വിനാഴികയറിയുന്നില്ലാകയാൽ ഒരുങ്ങിയുണർന്നിരിക്കാം ദീപം തെളിയിച്ചു കാത്തിരിക്കാം ജീവനാഥനെ എതിരേൽപ്പാൻ 2 മന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽ പണിയണം പൊൻ വെള്ളിക്കല്ലുകളാൽ മരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്ത വേലകൾ വെന്തിടുമേ അയ്യോ;- ദീപം... 3 വന്ദ്യവല്ലഭനാം യേശുമഹേശൻ വിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾ നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം സുസ്ഥിരരായിരിക്കാം;- ദീപം... 4 തൻതിരുനാമത്തിലാശ്രിതരായ് നാം തളർന്നുപോകാതെ കാത്തിരിക്കാം അന്ത്യംവരെയുമാദിമസ്നേഹം ഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം... 5 വെന്തഴിയും ഈ ഭൂമിയെന്നോർത്തു കാന്തനെക്കാണുവാൻ കാത്തിരുന്നു എത്ര വിശുദ്ധ ജീവനും ഭക്തിയും ഉള്ളവരാകേണം നാം പാർത്താൽ;- ദീപം... 6 ജഡത്തിന്റെ പ്രവർത്തികൾ സംഹരിച്ചു നാം ജയിക്കണം സാത്താന്യസേനകളെ ജയിക്കുന്നവനു ജീവപറുദീസയിൽ ജീവകനിലഭിക്കും... ആമേൻ;- ദീപം...

Related Songs