Vishudhiye thikachu naam orungi nilkka

Malayalam Hymn

Vishudhiye thikachu naam orungi nilkka

Vishudhiye thikachu naam orungi nilkka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ വരുവതിൽ താമസമേറെയില്ല-തന്റെ വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം 2 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല- വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം 3 കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം 4 ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനം പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം 5 ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം 6 മേഘാരൂഢനായി വന്നിടുമെ പതി- നായിരം പേർകളിൽ സുന്ദരൻ താൻ തന്റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം 7 മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ വരവേറ്റം അടുത്തുപോയി മണിയറയിൽ പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം 8 സൂര്യചന്ദ്രാദിയിൽ ലക്ഷ്യങ്ങളും കടൽ ഓളങ്ങളാൽ പൊങ്ങിടുന്നതിനാൽ-അയ്യോ ജാതികൾ പരിഭ്രമിച്ചോടിടുന്നേ ഒരുങ്ങീടാം 9 വിശ്വാസത്യാഗം മുൻ നടന്നീടുമേ പലർ വിശ്വാസം വിട്ടുഴന്നോടീടുമേ കർത്തൻ വരവിൽ മുൻനടന്നിടും അടയാളങ്ങൾ ഒരുങ്ങീടാം

Related Songs