Loke njanen ottam thikachu swargga

Malayalam Hymn

Loke njanen ottam thikachu swargga

Loke njanen ottam thikachu swargga lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ വിരുതിന്നായി പറന്നീടും ഞാൻ മറുരൂപമായ് പരനേശുരാജൻ സന്നിധൗ ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ സദാ സന്നദ്ധരായ് നിന്നിടുന്നേ ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ ഹല്ലേലുയ്യാ പാടിടും ഞാൻ 2 ഏറെനാളായ് കാണ്മാൻ ആശയായ് കാത്തിരുന്ന എന്റെ പ്രിയനെ തേജസ്സോടെ ഞാൻ കാണുന്നനേരം തിരുമാർവ്വോടണഞ്ഞീടുമേ;- 3 നാഥൻ പേർക്കായ് സേവചെയ്തതാൽ താതനെന്നെ മാനിക്കുവാനായ് തരുമോരോരോ ബഹുമാനങ്ങൾ വിളങ്ങീടും കിരീടങ്ങളായ്;- 4 നീതിമാന്മാരായ സിദ്ധന്മാർ ജീവനും വെറുത്ത വീരന്മാർ വീണകളേന്തി ഗാനം പാടുമ്പോൾ ഞാനും ചേർന്നുപാടിടുമേ;- 5 കൈകളാൽ തീർക്കപ്പെടാത്തതാം പുതുശാലേം നഗരമതിൽ സദാകാലം ഞാൻ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ;-

Related Songs