Ennullilennum vasichiduvan swargga

Malayalam Hymn

Ennullilennum vasichiduvan swargga

Ennullilennum vasichiduvan swargga lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ- മണ്ഡപം വിട്ടിറങ്ങി-വന്ന ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ എന്നുമധിവസിക്ക;- 2 തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ-തള്ളി സങ്കേതം ഞാൻ കൊടുത്തന്യർ- ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;- 3 കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ നഷ്ടമാക്കിയിവിധം- ഇന്നും കഷ്ടത തന്നിൽ വലയുന്നു ഞാനിതാ തട്ടിയുണർത്തണമേ;- 4 ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ മന്ദിരം തന്നിലിന്നു-ദേവാ വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്റെ നിന്ദയകറ്റണമേ;- 5 ജീവിതമിന്നും ശരിയായിട്ടില്ലയ്യോ ജീവിപ്പിക്കും കർത്തനെ-വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമേ;- 6 ശക്തിയിൻ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ-എന്നിൽ ശക്തിയോടെ വന്നു വാണിടും നേരത്തിൽ ശക്തനായ് ജീവിക്കും ഞാൻ;- 7 എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻ ഇന്നുമുതൽ ദൈവമേ- മേലാൽ എന്നിൽ അശുദ്ധനും ചേലാവിഹീനനും ചേർന്നു വരികയില്ല;- 8 ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ ദൈവാത്മാവേ വന്നെന്നിൽ-എന്നും ആവസിച്ചു തവ തേജസ്സാലെന്നുടെ ജീവൻ പ്രശോഭിപ്പിക്ക;-

Related Songs