Karthavin snehathil ennum vasichiduvan

Malayalam Hymn

Karthavin snehathil ennum vasichiduvan

Karthavin snehathil ennum vasichiduvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ വൻകൃപ ഏകീടേണേ ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻ നൽവരം നൽകീടണെ(2) ലോകം പാപം പിശാചെന്നെ തൊടുകയില്ല ദുഷ്ടഘോരശത്രു എന്നെ കാണുകയില്ല അങ്ങേ ചിറകിൻ മറവിലാണു ഞാൻ എന്റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2) 2 ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർ അന്യരായ് ഇന്നു മന്നിൽ(2) എന്നാലോ സാധു ഞാൻ സന്നിധി നിന്നതോ പൊന്നേശുവേ കൃപയാൽ(2);- 3 നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻ എത്ര സ്തുതിച്ചിടേണം(2) നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ എത്രനാൾ കാത്തിടേണം(2);- 4 ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽ വന്ദിക്കും ഞാനന്നാളിൽ(2) എന്നിനി പ്രിയന്റെ പൊന്മുഖം കാണും ഞാൻ എന്നാശ ഏറിടുന്നേ(2);-

Related Songs