Malayalam Hymn
Daivathin snehathil thanne
Daivathin snehathil thanne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവത്തിൻ സ്നേഹത്തിൽ തന്നെ
എന്നും ആശ്രയം വയ്ക്കാം
സീയോനിൽ നോക്കി തന്നെ
സാക്ഷിയായി എന്നും
ജീവിക്കും ഞാൻ (2)
എന്റെ ഭാരമോ എന്റെ കോട്ടമോ
ഒന്നും എന്നെ തളർത്തുകില്ല
തന്റെ മരണം വിജയമല്ലോ
ഉയർത്തവൻ എന്നെ രക്ഷിക്കും (2)
ദൈവത്തിൻ തേജസിൽ തന്നെ
നിത്യം ആവോളം വയക്കാം
ക്രൂശിന്റെ മറവിൽ തന്നെ
ദുഷ്ടരിൽ നിന്നും വിടുതലുണ്ട് (2)
എന്റെ രോഗമോ എന്റെ നാശമോ
ഒന്നും എന്നെ അകറ്റുകില്ല
ബന്ധുമിത്രങ്ങൾ അകന്നാലും
അവൻ എന്നെ വഴി നടത്തും (2)
ദൈവത്തിൻ കരുണയിൽ തന്നെ
എന്നും പ്രത്യാശ വയ്ക്കും
ഉന്നത ഗിരിയിൽ തന്നെ
സൗഖ്യവും വിടുതലും ലഭിക്കും (2)
എന്റെ ക്ലേശമോ എന്റെ കണ്ണിരോ
ഒന്നും എന്നെ തളർത്തുകില്ല
തന്റെ ശക്തിയിൽ ആശ്രയിച്
തകർച്ചയെ അതിജീവിക്കും (2)