Ennaathma priyan swargga seeyonil

Malayalam Hymn

Ennaathma priyan swargga seeyonil

Ennaathma priyan swargga seeyonil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ ആർദ്രവനായ്‌ വസിക്കുന്നതിനാൽ പാരിതിലെന്തിന്‌ പതറീടണം ഞാൻ ജീവിത ഭാരങ്ങൾ പെരുകിടുമ്പോൾ ഉൽക്കണ്ഠകളാൽ ഉലയണമോ നിരാശയാൽ ഞാൻ തളരേണമോ അമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെ എൻ കർത്തൻ കരുതുന്നു അനുദിനവും 2 ഘോരവെയിലിലും പേമാരിയിലും താമരപൂവിന്‌ നൽനിറം നൽകി ശോഭിതമാക്കിടും എന്നേശുനാഥൻ പ്രതികൂലങ്ങളിൽ ശക്തനാക്കിടും;- ഉൽ... 3 എതിരായ്‌ വീശും കൊടുങ്കാറ്റുകളിൽ, ചിറകടിച്ച്‌ പറന്നുയർന്നുയർന്നീടുവാൻ, കഴുകന്‌ കരുത്തേകുമെൻ പ്രിയനാഥൻ ഉൾക്കരത്തേകും പരീക്ഷകളാൽ;- ഉൽ... 4 വയലിൽ വിരിയും വാടിക്കൊഴിയും പൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലും സ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്ത പുഷ്പമായ്‌ മാറ്റിടും എൻ മണാളൻ;- ഉൽ...

Related Songs