Chernnidume njaan swargga

Malayalam Hymn

Chernnidume njaan swargga

Chernnidume njaan swargga lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം 2 പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;- 3 വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;- 4 ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;- 5 ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;- 6 വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ;-

Related Songs