Malayalam Hymn
Ente daivam swargga simhasanam
Ente daivam swargga simhasanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം
തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
1 അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി
2 ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ
3 പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ
4 കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ-
ളെല്ലാം സർവ്വേശനെ നോക്കിടുന്നു
5 കോടാകോടി ഗോളമെല്ലാം പടച്ചവ-
നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
6 കല്യാണശാലയിലെന്നെ വിളിച്ചെന്റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്റെ കാന്തൻ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാൻ
7 ലോകം വെടിഞ്ഞെന്റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്റെ മേലെഴു-
ത്തെന്നാൽ സർവ്വസ്വവും എന്റെതത്രേ