Malayalam Hymn
Ente daivam cheytha nanmakal
Ente daivam cheytha nanmakal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ ദൈവം ചെയ്ത നന്മകൾ
വർണ്ണിപ്പാൻ എന്നാലസാധ്യമേ
എന്നാലും ഞാൻ പാടീടും,
ആത്മാവിൽ ഞാൻ ആവോളം
എന്റെ യേശു എത്ര നല്ലവൻ.
1 പാപത്തിൻ അടിമ ചന്തയിൽ
വിൽക്കപ്പെട്ടിരുന്ന എന്നെയും (2)
പാതാളത്തിൻ ആടിനെപ്പോൽ മൃത്യുവിനാൽ
മേയ്കപ്പെട്ട എന്നെ തേടി വന്ന സ്നേഹമേ (2);- എന്റെ...
2 ആർക്കൂം വേണ്ടാതിരുന്ന എന്നെ,
ഒന്നിനും കൊള്ളാതിരുന്നപ്പോൾ (2)
കുശവന്റെ കൈയ്യിലെ ഉടഞ്ഞ പാത്രം പോലെ
വീണ്ടും എന്നെ പണിതെടുത്തു( 2);- എന്റെ...
3 കോപ പാത്രം ആയിരുന്നെന്നെ
മാന പാത്രം ആക്കി മാറ്റുവാൻ (2)
ക്രൂശിനോളം താണു നീ വേദന സഹിച്ചു നീ
എന്തിനെന്നെ ഇത്ര സ്നേഹിച്ചു (2);- എന്റെ...