Malayalam Hymn
Yahova cheytha nanmakal orthaal
Yahova cheytha nanmakal orthaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യഹോവ ചെയ്ത നന്മകളോർത്താൽ
എന്തു ഞാൻ പകരം നൽകീടും
എന്മേൽ പകർന്നതാം കൃപകളെയോർത്താൽ
എന്തു ഞാൻ പകരം നൽകീടും
രക്ഷയിൻ പാന പാത്രം അതേന്തി
തിരുനാമത്തെ എന്നും വാഴ്ത്തും
എത്രനല്ലിടയൻ-തോളിൽ വഹിക്കും
എൻ ഭാരമെല്ലാം ചുമക്കും
കുന്നുകളതിലും-താഴ്വരയതിലും
എൻകൂടെയെത്തി തലോടും
തൻ തോളിലെന്നെ വഹിക്കും
2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾ
രോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾ
യഹോവ റഫാ-യഹോവ ശമ്മ
കൂടെയെത്തും സൗഖ്യമാക്കും(2);- എത്ര...
3 ആശയറ്റോർക്കായി ആശ്വാസമായും
വിശ്വസിച്ചോർക്കായിവിശ്വസ്തനായും
യഹോവ യിരെ യഹോവ നിസ്സി
കരുതുന്നവൻ ജയക്കൊടിയും(2);- എത്ര...
4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽ
ഉരുകുമെൻ ഹൃദയത്തെ താങ്ങേണമേ
വരുന്നിതാ ഞാൻ തരുന്നു എന്നെ
ക്ഷമിക്കേണമേ നാഥാ കുറവുകളെ
കഴുകേണമേ എന്നെ പുതുക്കേണമേ;-