Allalillaa nadunde swargga nadunde

Malayalam Hymn

Allalillaa nadunde swargga nadunde

Allalillaa nadunde swargga nadunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2) അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടും അല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2) 2 ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2) കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2);- 3 പാപത്തിൻ ഭാരത്താൽ കേഴുന്നവരെ പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2) കാൽവറിയിൽ യാഗമായി തീർന്നവനെ കണ്ടവർ ധന്യരായി തീർന്നുവല്ലോ(2);- 4 മോദമായി പാടീടാം ദൈവജനമേ പാപമെല്ലാം പോക്കിയ യേശുരാജന്(2) വേഗം വരാമെന്ന് വാക്ക് തന്നവൻ വേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2);- 5 കാഹളത്തിൻ നാദം കേട്ടിടാറായ് കാന്തനാം യേശു വന്നിടാറായ്(2) കാന്തയാം നമ്മെ ചേർത്തിടുവാൻ കാലങ്ങൾ ഇനിയും ഏറെയില്ലാ(2);-

Related Songs