Malayalam Hymn
Karuthunnavan karthanallayo
Karuthunnavan karthanallayo lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കരുതുന്നവൻ കർത്തനല്ലയോ
കാക്കുന്നവൻ കരുത്തനല്ലയോ
കലങ്ങേണ്ട മനമേ നീ
കർത്തൻ കരങ്ങളിലല്ലയോ നീ (2)
1 പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽ
മുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)
കർത്തനേശു കൂടെയുണ്ടല്ലോ
ജയവീരനായി നടത്താൻ (2)
2 ഭാവിയോർത്തു നീ ഭാരപ്പെടുന്നോ
ചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)
സമർപ്പിക്ക നിന്റെ ഭാരങ്ങൾ
ചുമക്കുവാൻ നാഥനുണ്ടല്ലോ (2)
3 അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻ
സദാകാലവും കൂടെയുള്ളതാൽ(2)
സങ്കടങ്ങൾ വേണ്ട തെല്ലുമേ
സന്തോഷത്താൽ പാടിസ്തുതിക്കാം(2)