Swargaseeyone ninte pauranaayi

Malayalam Hymn

Swargaseeyone ninte pauranaayi

Swargaseeyone ninte pauranaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗസീയോനെ നിന്റെ പൗരനായി ഞാൻ സ്വർഗ്ഗമന്ദിരം വിടാതെ പാർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി 1 ജയിച്ചു ഞാൻ വരുമ്പോൾ സ്വർഗ്ഗസീയോനിൽ ഒരു തൂണായ് എന്നെയും തീർത്തീടുമേ ചേർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി 2 നഗരത്തിൻ പണിയെല്ലാം പൊന്നു കൊണ്ട് തിളങ്ങിടും പന്ത്രണ്ടു മുത്തുകളാൽ-മുത്തുകളാൽ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി 3 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യൻ വേണ്ട കുഞ്ഞാടു തന്നെയാണതിൻ വിളക്ക്, അതിനഴക് അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി 4 അറുക്കപ്പെട്ടവൻ താൻ അതിനധിപൻ കടക്കയില്ല ശത്രു സൈന്യമത്തിൽ, തന്ത്രമതിൽ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി 5 ഒരുങ്ങിടാം പ്രിയരേ പറന്നിടുവാൻ ഒടുവിൽ ഞാൻ യേശുവിൻ അരികിൽ ചെല്ലും, അരികിൽ ചെല്ലും അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി

Related Songs