Malayalam Hymn
Nalloril sundari ninte
Nalloril sundari ninte lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നല്ലോരിൽ സുന്ദരി നിന്റെ പ്രിയനെന്തു
വിശേഷതയുള്ളൂ?
1 എന്റെ പ്രിയൻ ചുവ പ്പോടു-നല്ല
വെണ്മകലർന്നൊരു വീരൻ
2 ആയിരം പത്താളെ നോക്ക്-അതിൽ
എന്നേശുമുഖ്യനായുണ്ട്
3 പൊന്നിന്റെ കട്ടയെ നോക്ക്-അതിൽ
എന്നേശുവിൻ തലയുണ്ട്
4 അക്കരിങ്കാക്കയെ നോക്ക്-അതിൽ
എന്നേശുവിൻ മുടിയുണ്ട്
5 പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ
എന്നേശുവിൻ കൺകളുണ്ട്
6 നന്മണപ്പൂന്തടം നോക്ക്-അതിൽ
എന്നേശുവിൻ കവിളുണ്ട്
7 താമരപ്പൂവിനെ നോക്ക്-അതിൽ
എന്നേശുവിൻ ചുണ്ടുണ്ട്
8 പച്ചപതിച്ച പൊൻ നോക്ക്-അതിൽ
എന്നേശുവിൻ കൈകളുണ്ട്
9 നീലക്കൽ ദന്തത്തെ നോക്ക്-അതിൽ
എന്നേശുവിൻ വയറുണ്ട്
10 തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ
എന്നേശുവിൻ തുടയുണ്ട്
11 ദേവതാരമരം നോക്ക്-അതിൽ
എന്നേശുവിൻ ഗാത്രമുണ്ട്
12 സർവ്വാംഗസുന്ദരൻ തന്നെ-എന്നെ
വീണ്ടെടുത്തോരു കുമാരൻ
13 ശാലേമിലെ മങ്കമാരേ-ഇവൻ
എന്റെ പ്രിയതമൻ നൂനം