Nalloril sundariye

Malayalam Hymn

Nalloril sundariye

Nalloril sundariye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നല്ലോരിൽ സുന്ദരിയെ - നിൻ പ്രിയനെന്തു വിശേഷതയോ മറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമ പതിനായിരം മണവാളരിൽ സുന്ദരനാണെന്റെ പ്രിയൻ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ… നിൻ ശിരസ്സോ മെച്ചമായുള്ള തങ്കം കൊണ്ടുള്ളതു താൻ - കുറുനിരകൾ കാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ… എൻ പ്രിയൻ കണ്ണുകളോ-നല്ല നീർത്തോടുകൾക്കരികെ-യുള്ള പ്രാവിൻ കൺകൾ തുല്യമെ-നന്നായ് പാലിൽ കഴുകിയതും;- പതിനാ… ഗോമേദകം പതിച്ച സ്വർണ്ണ നാളങ്ങൾപോൽ കരങ്ങൾ-മിന്നും നീലരത്നം പതിച്ച-ദന്ത നിർമ്മിതം തന്നെയല്ലോ;- പതിനാ… സർവ്വാംഗ സുന്ദരൻ താൻ-എന്റെ പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള പ്രിയരിലെത്ര പ്രിയൻ-ഇവനത്രെ എൻ പ്രിയനെന്നുമെന്നും;- പതിനാ… എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ സസ്യങ്ങളിൻ തടവും-കണ്ടാൽ മോഹനമേറുന്നതാ-യുള്ള നറും തൈ വാരവുമെ;- പതിനാ… താമരപ്പൂക്കൾ സമം എൻപ്രിയൻ അധരം കണ്ടീടുകിൽ-അവ സൗരഭ്യമേറുന്നതാം-മൂറിൻ തൈലം പൊഴിച്ചീടുന്നു;- പതിനാ… എൻ പ്രിയൻ തുടകളോ-നല്ല തങ്കത്തിൻ വെൺ കൽതൂൺ പോൽ-ആകെ രൂപം ലെബാനോനിലെ-ദേവ താരുപോലുൽകൃഷ്ടമെ;- പതിനാ… ഏറ്റം മധുരമുള്ള-വസ്തു ലജ്ജിച്ചീടും വിധത്തിൽ-തോന്നും അത്രനൽ മാധുര്യത്തിൻ-സാമ്യം നൽകുന്നു തൻ വദനം;- പതിനാ…

Related Songs