Parama guruvaranaam yeshuve nee

Malayalam Hymn

Parama guruvaranaam yeshuve nee

Parama guruvaranaam yeshuve nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻ ഇരുവരോ മൂവരോ-തിരുനാമത്തിൽ വരികിൽ വരുമെന്നരുളിയോനെ തിരു സാന്നിദ്ധ്യം സദാ നൽകണം ശരണം നീ മാത്രമെൻ നാഥനെ 1 തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം അരുളണമേ പ്രിയ നാഥനേ മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം കനിവിന്റെ ഉറവുകൾ തുറന്നവനെ(2);- പരമ... 2 ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ വീണ്ടും നിൻ ജീവനെ നൽകണേ മാളികയിൽ തവ ദാസരിൽ നൽകിയ വര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ... 3 അനവധിയാവശ്യങ്ങൾ തിരു സവിധേ ഉയർത്തുന്നു വിശ്വാസകൈകളാൽ അശരണരാകുലർ രോഗികളായോർ കരുണയിൻ കരതലം കണ്ടീടട്ടെ(2);- പരമ...

Related Songs