Njan samarppikkunnu njan samarppikkunnu

Malayalam Hymn

Njan samarppikkunnu njan samarppikkunnu

Njan samarppikkunnu njan samarppikkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ സമർപ്പിക്കുന്നു, ഞാൻ സമർപ്പിക്കുന്നു എന്റെ ഹൃദയം നിന്റെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു 1 കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ പാപങ്ങളഖിലം നീ കരുണാനിധേ പ്രതികൂലമായ കൈയെഴുത്തുകളേ നീ മായിച്ചു കഴുകി കൃപയേകണേ;- 2 ക്ഷമിക്കുക പരനീശോ അടിയാന്റെ വീഴ്ച താഴ്ച നിൻ പാദേയഭയമണയുന്നു ഞാൻ കഴുകുക എന്റെയുള്ളം വാഴുക എന്റെയുള്ളിൽ ഇന്നുമുതലെന്നുമെന്നേക്കുമേ;- 3 നിന്റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ നായകൻ കാര്യസ്ഥനാത്മാവിനെ;- 4 ഹൃദയത്തിൽ വന്നാലും നീ എന്നുള്ളിൽ വാണാലും നീ ദാസരിൻ ആശാദീപ്തി രക്ഷാദാതാ സ്വർഗ്ഗലോകത്തെപ്പോലെയി ഭൂമണ്ഡലത്തിലും നിന്റെ തിരുഹിതങ്ങളാക്കേണമേ;-

Related Songs