Enne muttumaayi samarppikkunnu

Malayalam Hymn

Enne muttumaayi samarppikkunnu

Enne muttumaayi samarppikkunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്റെ യേശുവിൻ പാദത്തിൽ എന്റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച് എന്നെ നിൻ സുതനാക്കണേ 2 എന്റെ വാക്കിലും എൻ ക്രിയയിലൂം എൻ നിനവിലും വന്നതാം എല്ലാ പാപവും നീക്കി എന്നെ നീ ഏറ്റവും വെണ്മയാക്കണേ;- 3 പങ്കപ്പാടുകൾ ശങ്കകൂടാതെ തങ്കമേനിയിൽ ഏറ്റുവോ? പങ്കമാകെയകറ്റിടാൻ നിന്റെ ചങ്കുപോലും തുളച്ചല്ലോ;- 4 പാവനമാം നിൻ വചനങ്ങൾ ഞാൻ പാലിച്ചൂഴിയിൽ ജീവിപ്പാൻ പാവനാത്മാവാലെന്നെ നിത്യവും പുതുപ്പിക്കുകെൻ പ്രിയനെ;- 5 പ്രത്യാശയോടെ ജീവിപ്പ‍ാൻ പ്രതിദിനവും ക്യപയരുൾക കണ്ണിനും കണ്ണായ് കാത്തിടേണമേ കർത്തനിൻ ദിവസത്തിനായ്;-

Related Songs