Karthananen thuna pedikkayilla

Malayalam Hymn

Karthananen thuna pedikkayilla

Karthananen thuna pedikkayilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ മർത്ത്യനിന്നെന്നോടു എന്തു ചെയ്യും? ധൈര്യമായീവിധം ഓതി ഞാൻ ജീവിതം ചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാ 2 വൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ ധൈര്യം തരുന്നതെന്നേശുനാഥൻ എളിയവനാകിലും ധനികനല്ലായ്കിലും കരുതുന്നെന്നെയവൻ ഹല്ലേലുയ്യാ 3 അലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ് അരി വന്നു നേരിടും നേരമെല്ലാം അലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻ അരികിലുണ്ടേശു താൻ ഹല്ലേലുയ്യാ 4 ഇത്ര വലിയവൻ മിത്രമായുള്ളപ്പോൾ ഇദ്ധര തന്നിൽ ഞാൻ ഭീതനാമോ കർത്താധീകർത്തനായ് രാജാധിരാജനായ് ശക്തനുമാണവൻ ഹല്ലേലുയ്യാ എന്ന രീതി: കാത്തുകാത്തേകനായ്

Related Songs