Malayalam Hymn
Yeshu ennulla naamame lokam
Yeshu ennulla naamame lokam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു എന്നുള്ള നാമമേ-
ലോകം എങ്ങും വിശേഷ നാമമേ
നാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്ന
1 മുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേ
കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം;- യേശു...
2 ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു...
3 മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമം
വിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമം
പുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം;- യേശു...
4 വിൺ മണ്ണും ചേർത്തീടും നാമം – ജപം വിണ്ണിൽ കൊണ്ടാടുന്ന നാമം
നന്മ നിധിപരനിൽ ന്യായം നീതി കൃപക്കും
ഉണ്മയാം സാക്ഷിയായി ഉയർന്നു തൂങ്ങിയ നാമം;- യേശു...
5 കൽനെഞ്ചുടെയ്ക്കുന്ന നാമം-മന ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോൽ ഏറെ മധുരനാമം
തന്നിൽ പല സാരങ്ങൾ ധരിച്ചിരിക്കുന്ന നാമം;- യേശു...