Malayalam Hymn
Kandalum lokatthin paapatthe
Kandalum lokatthin paapatthe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും -2
ദൈവ കുഞ്ഞാടിതാ...ദൈവകുഞ്ഞാടിതാ...
ചുടുചോര ചിന്തി മറുവില ഏകി - 2
പാപിയെ സ്നേഹിച്ച നാഥാ.....
നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ-2
ആരാധനയ്ക്കു യോഗ്യനെ...ആരിലും ഉന്നതനെ-2
ഇരു കള്ളർ നടുവിൽ ആ മരക്കുരിശ്ശിൽ -2
എനിക്കായ് തകർന്നവനെ.....
മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ -2
ആരാധനക്ക് യോഗ്യനെ...ആരിലും ഉന്നതനെ -2
കല്ലറകൾ തുറന്നു പാറകൾ പിളർന്നു -2
പ്രാണൻ വെടിഞ്ഞതാം നേരം....
തിരശ്ശീല രണ്ടായ് ചീന്തിപ്പോയി - 2
മുടിത്തൊട്ടടിയോളം..(നാഥൻ )
പ്രാണൻ വെടിഞ്ഞ നേരം -2
ഹേ..! മരണമേ..! നിൻ ജയമെവിടെ...? -2
ഹേ..! മരണമേ..! നിൻ വിഷ മുള്ളെവിടെ..?
മരണത്തെയും പാതാളത്തെയും...
ജയിച്ചവനേശുവല്ലോ (സാക്ഷാൽ )
ദൈവത്തിൻ കുഞ്ഞാടവൻ - 2