Malayalam Hymn
Aarumilla neeyozhike
Aarumilla neeyozhike lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാ
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം
നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-
താശ്വസിക്കുമോ ആശ്വസിക്കുമോ?
1 എളിയവർ തൻമക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീയനുകൂലമാണെൻ
ബലവും മഹിമയും നീ താൻ;-
2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ
നിയതം തുടരുന്നു മന്നിൽ;-
3 ഗിരികളിൽ കൺകളുയർത്തി ഞാനോതും
എവിടെയാണെന്റെ സഹായം
വരുമെൻ സഹായമുലകമാകാശ
മിവയുളവാക്കിയ നിന്നാൽ;-
4 മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം
തരുണീമണി ഭാഗ്യവതി തന്നെ
മരുഭൂമിവാസം തരുമൊരു ക്ലേശം
അറിയുന്നേയില്ലവൾ ലേശം;-