Malayalam Hymn
Nathhan nadathiya vazhikalorthaal
Nathhan nadathiya vazhikalorthaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നാഥൻ നടത്തിയ വഴികളോർത്താൽ
മമ ഹൃദയം തുടിച്ചിടുന്നു
കർത്തൻ കരുതിയ സ്നേഹമോർത്താൽ
മമ കൺകൾ നിറഞ്ഞിടുന്നു
എന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതും
നിന്റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)
1 കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾ
തിരുമുഖമെന്നിൽ നിറയുന്നല്ലോ
അന്തിയിലും മിഴി പൂട്ടിടുമ്പോൾ
നിന്റെ കൃപയെന്നെ പൊതിയുന്നല്ലോ
നേരം പുലരുമ്പോഴും വൈകി അണയുമ്പോഴും
എൻ ശരണം നിൻ തിരുചരണം;- നാഥൻ...
2 ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾ
തിരുമാർവ്വിടം എനിക്കഭയം
സ്നേഹിതർ എൻ വഴി പിരിയുമ്പോൾ
തിരുസന്നിധി ആശ്രയവും
കരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെ
കാന്തൻ കൃപയോടെ നടത്തുന്നല്ലോ(2);- നാഥൻ...