Malayalam Hymn
Krupamel krupa pakaraan daivam
Krupamel krupa pakaraan daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപമേൽ കൃപ പകരാൻ ദൈവം വിശ്വസ്തനല്ലോ
പ്രാർത്ഥനയാൽ പ്രാപിച്ചിടുവാൻ
ഞാനിന്നും ഒരുക്കമല്ലോ
chorus
കൃപ പകരു... കൃപ പകരു...
ദൈവകൃപ പകരൂ
1 സീനായ് മലമുകളിൽ
മോശ ദർശിച്ചതുപ്പോൽ(2)
നിന്നെ കണ്ടിടുവാൻ
എന്നിൽ കൃപ പകരൂ(2);- കൃപ പകരു...
2 കർമ്മേലിലെ പ്രാർത്ഥനയിൽ
ഏലിയാവ് കണ്ടതുപോൽ(2)
ദൈവത്തിൻ പ്രവർത്തി
കാണാൻ എന്നിൽ കൃപ പകരൂ(2);- കൃപ പകരൂ...
3 സിംഹത്തിൻ ഗുഹയതിലും
തീച്ചൂളയിൻ ശോധനയിലും(2)
വിടുതലിൻ കരം കണ്ടിടാൻ
എന്നിൽ കൃപ പകരൂ(2);- കൃപ പകരൂ...
4 മാർക്കോസിന്റെ മാളികയിലും
കാരഗ്രഹ ബന്ധനത്തിലും(2)
ആത്മാവിൽ നിറഞ്ഞിടുവാൻ
എന്നിൽ കൃപ പകരൂ(2);- കൃപ പകരൂ...
5 കാഹളത്തിൻ നാദം കേൾക്കുവാൻ
ക്രിസ്തനോടു കൂടെ വാഴുവാൻ(2)
എൻ ഓട്ടം ഞാൻ തികച്ചിടുവാൻ
എന്നിൽ കൃപ പകരൂ(2);- കൃപ പകരൂ...