Malayalam Hymn
Krupamel krupa choriyu
Krupamel krupa choriyu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കൃപമേൽ കൃപ ചൊരിയൂ ദൈവമേ
കൃപയിലെന്നും ജീവിച്ചിടുവാൻ
കൃപാസനത്തിൽ വാഴുന്നു നീ
കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക(2);-
2 നിൻ പാതയെന്നും അനുഗമിച്ചീടാൻ
നിന്റെതായെന്നും മാറിടുവാൻ
തിരുസ്വരം എന്നും ശ്രവിച്ചിടുവാൻ
നിറച്ചീടണേ നിൻ ആത്മാവിനാൽ(2);-
3 നിൻ സ്നേഹമെന്നും പകർന്നിടു നാഥാ
നിൻ രൂപമെന്നിൽ ദർശിക്കുവാൻ
തിരുരാജ്യേ നിൻ കൂടെ വസിച്ചീടുവാൻ
നടത്തിടണേ നിൻ ആത്മാവിനാൽ(2);-