Malayalam Hymn
Krupamel krupa pakarnneedaname
Krupamel krupa pakarnneedaname lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപമേൽ കൃപ പകർന്നീടണമേ
അന്ത്യകാല ഉണർവ്വിനായ് ഒരുക്കണമേ
അഭിഷേകത്താലെന്നെ നിറയ്ക്കണമേ
അധികാരത്തോടെ നിൻ വേലചെയ്‌വാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
അഭിഷേകം പകരണമേ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ആത്മശക്തിയാൽ നിറയ് ക്കേണമേ (2)
മുട്ടോളമല്ല അരയോളം പോരാ
ആത്മശക്തി അധികം പകർന്നിടണേ
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദി എന്നിലേക്കൊഴുക്കണമേ;- ഹല്ലേ...
കർത്താവു വാനിൽ വന്നീടാറായ്
വിളക്കുകളിൽ എണ്ണ നിറച്ചിടുക
വിശ്വാസം കാത്തും വിശുദ്ധിയെ തികച്ചും
കാന്തനെ നോക്കി നാം മുന്നേറിടാം;-
(ഹല്ലേലൂയ്യാ - കൃപമേൽ കൃപ)