Vannaavasikka devaathmave nee

Malayalam Hymn

Vannaavasikka devaathmave nee

Vannaavasikka devaathmave nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി വന്നാവസിക്ക ദേവാത്മാവേ നീ വന്നാവസിക്ക! അനുപല്ലവി വന്നാവസിക്ക വേഗം - നിന്നുടെ മാ കൃപയാൽ ഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു - വന്നാ.. ചരണങ്ങൾ 1 കർത്താവിൻ ഭൃത്യർ പെന്തി-ക്കോസ്തപ്പെരുനാളിങ്കൽ ഒത്തങ്ങൊരുമയോടെ - പ്രാർത്ഥിച്ചിരിക്കുന്നേരം ഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവർ മേൽ എത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു;- വന്നാ... 2 കർത്താവരുളി ചെയ്ത - വാർത്തകളെല്ലാമവർ- ക്കുൾക്കാമ്പിങ്കലോർമ്മ വരുത്തിക്കൊടുത്തു നല്ല ശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌ അഗ്നിനാവാലവർ മേ-ലന്നു വന്ന പോലിന്നു;- വന്നാ... 3 അന്നാളിൽ മൂവായിര - മാത്മാക്കളിന്മേൽ ശക്തി ഒന്നായ്‌ ജ്വലിപ്പിച്ചേശു - തൻ നാമത്തിങ്കൽ ചേർത്തു പിന്നെയങ്ങയ്യായിര - ത്തിന്മേലുമൊരു നാളിൽ ഒന്നായ്‌ പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും;- വന്നാ... 4 അക്കാലം തൊട്ടു ദിവ്യ - ശക്തിയാൽ തിരുസഭ ഉൾക്കാമ്പിൽ ഭക്തിയായ്‌ പാ-ലിക്കപ്പെടുന്നതുപോ- ലിക്കാലത്തിലും നിന്റെ - പ്രത്യേക ദീപ്തിമൂലം ഇക്കൂട്ടത്തെയും പാലി - ച്ചീടുവാനായ്ക്കൊണ്ടിപ്പോൾ;- വന്നാ...

Related Songs