Malayalam Hymn
Ennennum karuthunnon yeshu
Ennennum karuthunnon yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു(2)
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2)
1 ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും...
2 ഉയർച്ച-താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);-എന്നെന്നും…
3 ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2);- എന്നെന്നും...