Ennennum paadi njaan vaazhthidum

Malayalam Hymn

Ennennum paadi njaan vaazhthidum

Ennennum paadi njaan vaazhthidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെന്നും പാടി ഞാൻ വാഴ്ത്തിടും എൻ രക്ഷകനാം യേശുവിനെ തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ എന്റെ ആയുസ്സിൻ നാളെല്ലാം 1 എന്നെത്തൻ തങ്കച്ചോരയാൽ വീണ്ടെടുത്തെന്തൊരത്ഭുതം എന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ 2 കൂരിരുളേറും പാതയിൽ തൻ മുഖത്തിൻ ശോഭ കാണും ഞാൻ ഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളു 3 അല്ലലേറിടുമ്പോൾ താങ്ങുവാൻ നല്ലൊരു കൂട്ടാളി യേശു താൻ ഞാൻ സദാ തന്നുടെ ചാരത്തു മേവിടും നാളകലമല്ല മഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി

Related Songs