Malayalam Hymn
Sthothrangal paadi njaan vaazhtheedume
Sthothrangal paadi njaan vaazhtheedume lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെ
ദേവാധിദേവനെ രാജാധി രാജാവെ
വാഴ്ത്തി വണങ്ങീടുന്നേ
1 അൽഭുത നിത്യസ്നേഹം എന്നിൽ
സന്തതം തന്നീടും ദൈവസ്നേഹം
ഇന്നും മാറത്ത ദിവ്യസ്നേഹം
എന്നിൽ വസിക്കും സ്നേഹം;-
2 മായാലോകത്തിൻ മോഹം തേടി
ശാപമേറ്റ എന്നെ വീണ്ട സ്നേഹം
എന്നെത്തേടിയ ദിവ്യസ്നേഹം
എന്നിൽ പെരുകും സ്നേഹം;-
3 ജീവനേകിയ സ്നേഹം സർവ്വ
ലോകത്തിൻ ശാപത്തെ നീക്കും സ്നേഹം
ജീവശക്തിയാം ക്രൂശിൻ സ്നേഹം
ഉള്ളം കവരും സ്നേഹം;-
4 ജ്യോതിയായ് കാണും സ്നേഹം ഉള്ളിൽ
ജീവൻ തന്നു എന്നെ വീണ്ട സ്നേഹം
ത്യാഗം സഹിച്ച ക്രൂശിൻ സ്നേഹം
ദിവ്യമധുര സ്നേഹം;-
5 വാക്കു മാറാത്ത സ്നേഹം-തിരു
വാഗ്ദത്തം തന്നെന്നെ നിർത്തും സ്നേഹം
സർവ്വ വല്ലഭനാം യേശുവേ
സ്തോത്രം സ്തുതി നിനക്കേ;-